കായികംഖത്തർ

അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിച്ച് ഫിഫ പ്രസിഡന്റ്, ഖത്തറിന് പ്രശംസ

ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് 2022നുള്ള തയ്യാറെടുപ്പുകൾ ശ്രദ്ധേയമാണെന്ന് ഈയാഴ്ച രാജ്യത്ത് നടത്തിയ ഒരു പര്യടനത്തിനിടയിൽ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ വിശേഷിപ്പിച്ചു.

പരമ്പരാഗത അറബ് കൂടാരത്തിന് സമാനമായി രൂപകൽപ്പന ചെയ്ത 60,000 പേർക്കിരിക്കാവുന്ന ലോകകപ്പ് വേദിയായ അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഴ് പേരടങ്ങുന്ന ടീമിന്റെ മത്സരത്തിൽ പങ്കെടുത്ത ഇൻഫാന്റിനോ ടൂർണമെന്റ് സംഘാടകരുമായി കൂടിക്കാഴ്ചയും നടത്തി. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിനുള്ള വേദിയായ സ്‌ട്രൈക്കിംഗ് അരീന വരും മാസങ്ങളിലാണ് ഉദ്ഘാടനം ചെയ്യപ്പെടുക.

“അതിശയകരവും അവിശ്വസനീയവുമായ സ്റ്റേഡിയമാണിത്. യഥാർത്ഥ ഫുട്ബോൾ  ഫുട്ബോൾ അനുഭവം നൽക്കുന്ന സ്റ്റേഡിയത്തിന് പ്രാദേശിക സ്പർശനവുമുണ്ട്. കൂടാരത്തിന്റെ ആകൃതി അതിനെ കൂടുതൽ മികച്ചതാക്കുന്നു, മേൽക്കൂരയിലെ അറബി പാറ്റേണുകൾ മനോഹരമാണ്. എനിക്ക് വാക്കുകൾ കിട്ടുന്നില്ല.” ഇൻഫാൻറിനോ പറഞ്ഞു.

കൊവിഡിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള കർശനമായ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയാണ് 2022 ഖത്തറിനുള്ള ഒരുക്കങ്ങൾ തുടരുന്നത്. ഖലീഫ ഇന്റർനാഷണൽ, അൽ ജനൗബ്, എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയങ്ങൾ എല്ലാം ഉദ്ഘാടനം ചെയ്യപ്പെട്ടു. അൽ ബെയ്റ്റ്, അൽ റയ്യാൻ, അൽ തുമാമ എന്നീ മൂന്ന് സ്റ്റേഡിയങ്ങൾ അവസാന ഘട്ടത്തിലാണ്. ടൂർണമെന്റിന്റെ മുൻ‌പായി എട്ട് വേദികളും പൂർത്തിയാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker