നാലു സ്ഥലങ്ങളിൽ പുതിയ ബസ് ഡിപ്പോകൾ പണി പൂർത്തിയാക്കുന്നു
ഈ വര്‍ഷം മൂന്നാം പാദത്തോടെ ഖത്തറില്‍ പുതിയ നാലു ബസ് ഡിപ്പോകള്‍ പൂര്‍ത്തിയാകുമെന്ന് ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് അറിയിച്ചു. ഡിപ്പോകളുടെ അറുപതു ശതമാനത്തിലധികം ജോലികളും പൂര്‍ത്തിയായതായി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ലുസൈല്‍, വക്ര, സുഡാന്, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിപ്പോകള്‍ വരുന്നത്. കാര്‍ബണ്‍ മുക്ത ഗതാഗത സംവിധാനത്തിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾക്കുള്ള ചാര്‍ജിംഗ് സംവിധാനമടക്കം എല്ലാ സജ്ജീകരണങ്ങളും ഡിപ്പോകളിലുണ്ടാകും.
ഇതിനു പുറമേ ലുസൈൽ, ദോഹ പോർട്ട്, ഹമദ് എയർപോർട്ട്, ദി പേൾ എന്നിവിടങ്ങളിൽ ഫെറി ടെർമിനൽസും പാർക്കിംഗ് സ്ഥലങ്ങളും നിർമിക്കും.
The Public Bus Infrastructure Program in Qatar has four main projects to support switching to clean energy including ‘Park and Ride’, ‘Bus Terminals’, ‘Ferry Terminals’ and ‘Bus Depots’.#Qatar #Parking #Ferry #Transportation https://t.co/uiVaLbEtzo
— The Peninsula Qatar (@PeninsulaQatar) May 1, 2021