അപ്‌ഡേറ്റ്സ്ഖത്തർ

ഹമദ് എയർപോർട്ടിലേക്കുള്ള അൽ വാബ് ഏരിയയിൽ ഗതാഗത നിയന്ത്രണം

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സാൽവ റോഡിലേക്കുമുള്ള അൽ വാബ് ഏരിയയിലെ സ്നേയ് ബു ഹസ ഇന്റർസെക്ഷൻ മൂന്നാഴ്ചത്തേക്ക് അഷ്ഗൽ ഭാഗികമായി അടക്കുമെന്നു പ്രഖ്യാപിച്ചു.

2021 ഏപ്രിൽ 4 ഞായറാഴ്ച വൈകുന്നേരം മുതൽ അടച്ചുപൂട്ടൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് പ്രദേശത്തെ സർവീസ് റോഡുകൾ പ്രവർത്തനക്ഷമമാക്കും.

ഭാഗികമായി അടയ്‌ക്കുന്ന സമയത്ത്, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സാൽവ റോഡിലേക്കും പോകുന്നവർ സാനി ബു ഹസ സ്ട്രീറ്റ് ഉപയോഗിക്കേണ്ടതുണ്ട്. തുടർന്ന് വലത്തേക്ക് തിരിഞ്ഞ് അൽ സിദർ സ്ട്രീറ്റിലേക്കും പിന്നീട് സാൽവ റോഡിലേക്കും പോയി അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തണം.

പൊതുമരാമത്ത് അതോറിറ്റി താൽക്കാലിക അടയ്ക്കൽ വാഹനമോടിക്കുന്നവരെ അറിയിക്കാൻ അടയാളങ്ങൾ സ്ഥാപിക്കും. റോഡ് ഉപയോക്താക്കൾ വേഗത പരിധി പാലിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ പാലിക്കണമെന്നും അഷ്ഗൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker