ഖത്തർവിദ്യാഭ്യാസം

ഖത്തറിൽ സ്കൂൾ ഫീസ് കുറച്ച് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് അഭിപ്രായ സർവേ

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനായി ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതിനെ തുടർന്ന് സ്കൂൾ ഫീസുകൾ കുറക്കണമെന്ന് അഭിപ്രായ സർവേ. ഖത്തറിലെ പ്രമുഖ മാധ്യമമായ ദി പെനിൻസുലയാണ് 14700 പേരിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായ സർവേ നടത്തിയത്. ഇതിൽ പങ്കെടുത്ത 83 ശതമാനം പേരും സ്കൂൾ ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ടു.

ക്ലാസുകൾ നടക്കാതിരിക്കുകയും വിദ്യാർത്ഥികൾ വീട്ടിലിരുന്നു തന്നെ പഠിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കുറക്കേണ്ടതുണ്ടോ എന്നായിരുന്നു സർവേയിലെ ചോദ്യം. എൺപത്തിമൂന്നു ശതമാനം പേരും ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പതിനേഴു ശതമാനം പേർ ഇതിനെ പ്രതികൂലിച്ചു രംഗത്തെത്തി.

വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഖത്തർ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്. അതേ സമയം വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. ഫീസുകൾ കുറച്ചു നൽകിയാൽ ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, പ്രിന്റർ എന്നിവ വാങ്ങി നൽകാൻ രക്ഷിതാക്കൾക്ക് കഴിയുമെന്നും സർവേയിൽ അഭിപ്രായമുയർന്നു.

നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു പ്രവർത്തനവും നടക്കുന്നില്ല. വിദ്യാർത്ഥികൾ വീട്ടിലായതിനാൽ ഗതാഗതം, സ്റ്റേഷനറി, വൈദ്യുതി, വെള്ളം എന്നിവയും ആക്റ്റിവിറ്റി ചാർജും ഏർപ്പെടുത്തേണ്ട കാര്യമില്ല. ഫീസ് കുറക്കണമെന്ന് ആവശ്യപ്പെടുന്നവർ ഇതാണു ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം അധ്യാപകർ കൃത്യമായി ഇപ്പോഴും പണിയെടുക്കുന്നുണ്ടെന്നതാണ് ഫീസ് ഒഴിവാക്കരുതെന്ന് പറയുന്നവർ ഉയർത്തുന്ന വാദം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker