ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ ചൊവ്വാഴ്ച മെക്ദാം ക്യാമ്പിലെ കാലിസ്തെനിക്സ് പാർക്ക് ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക, കായിക മന്ത്രി സലാ ബിൻ ഘനേം അൽ അലിയും സായുധ സേനയിലെ നിരവധി റാങ്കിംഗ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴി ലോകത്തിലെ ഏറ്റവും വലിയ കാലിസ്തെനിക്സ് പാർക്കിനുള്ള ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റും സ്വീകരിച്ചു.
എന്താണ് കാലിസ്തെനിക്സ്?
തുടക്കത്തിൽ, കാലിസ്തെനിക്സ് ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു രീതിയായിരുന്നു, ജിംനാസ്റ്റിക്സുമായി സാമ്യമുള്ള ഒരു പരിശീലന രീതിയായാണ് ഇതു പരിണമിക്കപ്പെട്ടത്. ജിംനാസ്റ്റിക്സിൽ നിന്ന് വ്യത്യസ്തമായി, ഔട്ട്ഡോറിൽ പരിശീലിക്കാൻ കഴിയുന്ന ഇത് ഒരു ‘സ്ട്രീറ്റ് വർക്ക് ഔട്ട്’ ആയും അറിയപ്പെടുന്നു.
ഗിന്നസ് റെക്കോർഡ് പ്രകാരം, ഖത്തറിലെ കാലിസ്തെനിക്സ് പാർക്ക് 1446.72 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ്.
— Qatar Tribune (@Qatar_Tribune) February 9, 2021