ആരോഗ്യംഖത്തർ

രണ്ടു ഗ്രൂപ്പിൽപ്പെട്ട രക്തദാതാക്കളെ അടിയന്തിരമായി ആവശ്യമുണ്ടെന്ന് എച്ച്എംസി

അടിയന്തിരമായി ഒ പോസിറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട രക്തദാതാക്കളെ ആവശ്യമാണെന്ന് എച്ച്എംസി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഹമദ് ജനറല്‍ ആശുപത്രിക്ക് അടുത്തുള്ള രക്തദാന കേന്ദ്രത്തിൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെയും വൈകുന്നേരം 6 മുതല്‍ 12 വരെയും രക്തം ദാനം ചെയ്യാം.

സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിന് അടുത്ത് ഹമദ് ജനറല്‍ ആശുപത്രി ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്ത് മറ്റൊരു രക്തദാന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തിലും സുരക്ഷിതമായി രക്തം ദാനം ചെയ്യാൻ കഴിയുമെന്നും കൂടുതൽ പേർ രക്തദാനത്തിനായി കടന്നു വരണമെന്നും എച്ച്എംസി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker