അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം ഉയരുന്നു
കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് 172 പേരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കി. ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ലംഘനങ്ങളൊന്നും ഇന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 5811 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 277 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
Action against 171 people for not wearing mask#Qatarhttps://t.co/CXOMMdC8YU
— The Peninsula Qatar (@PeninsulaQatar) January 15, 2021