ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷനു ശേഷം രക്തദാനം ചെയ്യേണ്ടതിനെ കുറിച്ച് എച്ച്എംസി

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് പനിയോ മറ്റ് പ്രയാസങ്ങളോ ഓന്നുമില്ലെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. രക്തദാതാക്കൾ 18 വയസു കഴിഞ്ഞവരും 50 കിലോയിൽ കൂടുതൽ തൂക്കവും ഉണ്ടായിരിക്കണം, മതിയായ ഉറക്കവും ലഭിച്ചിരിക്കണം.

എന്നാല്‍ കോവിഡ് ബാധിച്ചവര്‍ രോഗം പൂര്‍ണമായും ഭേദമായി മൂന്ന് മാസം കഴിഞ്ഞേ രക്തം ദാനം ചെയ്യാവൂ. അടുത്തിടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്തവരാണെങ്കിൽ തിരിച്ചെത്തി 28 ദിവസം കഴിഞ്ഞു രക്തദാനം നൽകണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

അതേ സമയം യോഗ്യരായവർ രക്തദാനം ചെയ്യണമെന്നും എച്ച്എംസി ആവശ്യപ്പെട്ടു. ഹമദ് ജനറൽ ഹോസ്പിറ്റൽ, സർജിക്കൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലുള്ള രക്തദാന കേന്ദ്രങ്ങൾക്കു പുറമേ സൂഖ് വാഖിഫിലെ മൊബൈൽ യൂണിറ്റിലും രക്തദാനം നടത്താം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker