ആരോഗ്യംഖത്തർ

രണ്ടു കൊവിഡ് വാക്സിനുകൾ കൂടി ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു, ക്വാറൻറീൻ ഇളവു ലഭിക്കും

നിലവിൽ ഖത്തറിൽ ഉപയോഗിക്കുന്ന ഫൈസർ, മോഡേണ എന്നിവക്കു പുറമെ അസ്ട്രാസെനിക, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കു കൂടി പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകി.

ഇതോടെ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിൽ നിന്നും ഈ രണ്ടു വാക്സിനുകൾ സ്വീകരിച്ചവർ ഖത്തറിലേക്കു വരുമ്പോൾ ക്വാറന്റീൻ ഇളവു ലഭിക്കും.

അംഗീകൃത കേന്ദ്രത്തിൽ നിന്നും വാക്സിൻ എടുത്തതിന്റെ വിശദാംശങ്ങൾ യാത്രക്കു മുൻപ് മന്ത്രാലയത്തിനു നൽകണം. അതേസമയം ഇന്ത്യയിൽ ഉപയോഗിക്കുന്ന കൊവിഷീൽഡ്, കൊവാക്സിൻ എന്നിവക്ക് മന്ത്രാലയത്തിന്റെ അംഗീകാരമില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker