കാലാവസ്ഥഖത്തർ

ഖത്തറിൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിനു സാധ്യതയെന്നു ക്യുഎംഡിയുടെ മുന്നറിയിപ്പ്

പ്രാഥമിക സൂചനകൾ പ്രകാരം ഏപ്രിൽ 26 തിങ്കളാഴ്ച മുതൽ ഏപ്രിൽ 28 ബുധനാഴ്ച വരെ ഖത്തറിൽ ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ കാറ്റിനൊപ്പം രാജ്യത്ത് താഴ്ന്ന മർദ്ദത്തിന്റെ സ്വാധീനവുമാണ് ഇതിനു കാരണം.

തിങ്കളാഴ്ച ഉച്ചക്കു ശേഷം മുതൽ ബുധനാഴ്ച വരെ രാജ്യത്ത് മേഘങ്ങളുടെ അളവ് ക്രമേണ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കിടെ, പ്രത്യേകിച്ചും ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും ചിലപ്പോൾ പൊടിപടലവുമുണ്ടായേക്കാം.

പെട്ടെന്നുള്ളതും വേഗത്തിൽ മാറുന്നതുമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ഈ കാലഘട്ടം അൽസാരായത്ത് എന്നറിയപ്പെടുന്നു. എല്ലാവരും ശ്രദ്ധാലുവായിരിക്കണമെന്നും ഔദ്യോഗിക അക്കൗണ്ടുകളിലൂടെയുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker