ആരോഗ്യംഖത്തർ

ഇന്ത്യയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തിവരുടെ ഇഹ്തിറാസ് ആപ്പ് സ്റ്റാറ്റസ് മാറ്റുന്നതെങ്ങിനെ

ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച് ഖത്തറിലെത്തുന്നവരെ സംബന്ധിച്ചുള്ള പ്രധാന ആശങ്കയാണ് ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് മാറ്റുന്നത് എങ്ങിനെയാണെന്നത്. ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ചാൽ ഖത്തറിൽ നിരവധി ഇളവുകൾ ലഭിക്കുമെന്നിരിക്കെ ഇന്ത്യയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തുന്നവർക്ക് അതു മാറ്റാൻ കഴിയുന്നത് എങ്ങിനെയെന്നറിയാം.

ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ വാക്സിനേഷൻ സർട്ടിഫിക്കറ്റ് [email protected], [email protected], [email protected] എന്നീ ഇ മെയിൽ ഐഡികളിലേക്ക് അയച്ചു കൊടുത്ത് അഭ്യർത്ഥിച്ചാൽ ഇഹ്തിറാസ് ആപ്പ് അപ്ഡേറ്റ് ചെയ്യപ്പെടും.

ഖത്തർ അംഗീകരിച്ച കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കു മാത്രമേ ഇത്തരത്തിൽ ഇഹ്തിറാസ് അപ്ഡേറ്റ് ചെയ്യപ്പെടൂ. ഇന്ത്യയിൽ നിന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നവർ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ, ക്യുആർ കോഡുള്ള സർട്ടിഫിക്കറ്റ് ആണെന്ന് ഉറപ്പു വരുത്താൻ ശ്രദ്ധിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker