ആരോഗ്യംഖത്തർ

60 വയസിനു മുകളിലുള്ള 90 ശതമാനം പേർക്കും കൊവിഡ് വാക്സിനേഷൻ നൽകി ഖത്തർ

ഖത്തറിൽ കോവിഡ് വാക്സിൻ ലഭിക്കാൻ അർഹരായവരിൽ 57.3% പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നു പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

വൈറസ് ബാധയെത്തുടർന്ന് ഗുരുതരമായ സങ്കീർണതകൾ നേരിടാൻ സാധ്യതയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെട്ട 60 വയസ്സിനു മുകളിൽ പ്രായമായവരിൽ 90.4% പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചപ്പോൾ 84.7% പേർക്കു രണ്ടു ഡോസും ലഭിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,287 ഡോസ് കോവിഡ് വാക്സിനുകൾ നൽകി. വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതൽ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം ഇതോടെ 2,261,903 ആയി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker