അന്തർദേശീയംഅപ്‌ഡേറ്റ്സ്ഖത്തർ

അബു സമ്റ അതിർത്തി വഴി യാത്ര ചെയ്യുന്നവർക്കുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി ഖത്തർ

ഖത്തറിനും സൗദി അറേബ്യക്കും ഇടയിലുള്ള വായു, കര, കടൽ അതിർത്തികൾ തുറന്നതിനു പിന്നാലെ, അബു സാമ്ര അതിർത്തി കടന്നു വരുന്നവർ പാലിക്കേണ്ട  മുൻകരുതൽ നടപടികൾ ഖത്തർ സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് പ്രസിദ്ധീകരിച്ചു.

ഇനിപ്പറയുന്ന നടപടിക്രമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും:

അബു സാമ്ര അതിർത്തി വഴി ഖത്തറിലേക്കെത്തുന്ന എല്ലാവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നേടിയ നെഗറ്റീവ് കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

എത്തിച്ചേരുന്നവരെല്ലാം ഒരാഴ്ചത്തേക്ക് ഹോട്ടൽ ക്വാറന്റീന് വിധേയമായിരിക്കും. ഹോട്ടൽ “ഡിസ്കവർ ഖത്തർ” വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. അബു സാമ്ര അതിർത്തി കടന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഖത്തറിൽ നിന്നുള്ള എല്ലാ യാത്രക്കാരും രാജ്യം വിടുന്നതിനുമുമ്പ് മടങ്ങിവരുന്ന തീയതിക്കായി ഹോട്ടൽ ക്വാറന്റീൻ റിസർവേഷൻ നടത്തണം.

ഇഹ്തിറാസ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനു പുറമേ ക്വാറന്റിൻ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള ഔദ്യോഗിക പ്രതിജ്ഞയിൽ ഒപ്പിടണം.

ഖത്തറിലും ലോകമെമ്പാടുമുള്ള കൊവിഡ് പൊതുജനാരോഗ്യ നിയമങ്ങളെ അടിസ്ഥാനമാക്കി ഈ നടപടികൾ മാറ്റത്തിന് വിധേയമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker