ഖത്തർ

കൊവിഡ് പോരാളികൾക്ക് സൗജന്യ ടിക്കറ്റ്, തീയ്യതി നീട്ടി ഖത്തർ എയർവേയ്സ്

കോവിഡ് പോരാളികളായ മുൻനിര ആരോഗ്യപ്രവർത്തകർക്ക് സൗജന്യ വിമാനടിക്കറ്റിനു പ്രഖ്യാപിച്ച ബുക്കിങ് തീയതി ഖത്തർ എയർവേയ്‌സ് നീട്ടി. 2021 സെപ്റ്റംബർ 30 വരെ 2022 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ ട്വീറ്റിൽ അറിയിച്ചു. നേരത്തെ 2020 ഡിസംബർ 10 വരെയുള്ള യാത്രയ്ക്കായി നവംബർ 26 വരെയായിരുന്നു ബുക്കിങ് അനുവദിച്ചിരുന്നത്.

ക്യാംപെയ്‌ന്റെ ഭാഗമായി നേരത്തെ ടിക്കറ്റ് എടുത്ത് ഇതുവരെ യാത്ര ചെയ്യാൻ കഴിയാതിരുന്നവർക്ക് ടിക്കറ്റ് ഇനിയും ഉപയോഗപ്പെടുത്താം. കൊവിഡിനെതിരെ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദി പ്രകടമാക്കി ‘താങ്ക് യു ഹീറോസ് ‘ എന്ന ക്യാംപെയ്‌നിലൂടെയാണ് ആഗോള തലത്തിലുള്ള മുൻനിര ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്സ് കഴിഞ്ഞ മേയ് 1,00,000 സൗജന്യ വിമാനടിക്കറ്റ് പ്രഖ്യാപിച്ചത്.

ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന നിലയ്ക്കാണ് ടിക്കറ്റ് ലഭിച്ചത്. അനുവദിച്ച സമയത്തിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്കിങ്ങിനായി പ്രമോഷൻ കോഡ് നൽകിയിരുന്നു. ഒരാൾക്ക് രണ്ട് ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റുകളാണ് ലഭിക്കുന്നത്. രണ്ടിൽ ഒരു ടിക്കറ്റ് സഹയാത്രികന് ഉപയോഗിക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker