അന്തർദേശീയംഖത്തർ

വെടിനിർത്തൽ പ്രഖ്യാപിച്ച് ഹമാസും ഇസ്രയേലും, ഖത്തറിന് ഐക്യരാഷ്ട്ര സഭയുടെ പ്രശംസ

ഗാസയും ഇസ്രായേലും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളിലും സമാധാനം പുന:സ്ഥാപിക്കാൻ സഹായിച്ച ഖത്തർ ഭരണകൂടത്തിന്റെ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു.

പതിനൊന്നു ദിവസമായി തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ യുഎൻ മേധാവി സ്വാഗതം ചെയ്യുകയും അക്രമത്തിൽ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്തു.

യുഎന്നുമായി ഏകോപിച്ച് ഗാസയിലേയും ഇസ്രയേലിലേയും സമാധാനം പുന:സ്ഥാപിക്കാൻ ഈജിപ്തും ഖത്തറും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഇരുവരും തമ്മിലുള്ള സംഘട്ടനത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിന് ഗൗരവമുള്ള ചർച്ചകൾ ആരംഭിക്കണമെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker