കാലാവസ്ഥഖത്തർ

ഖത്തറിന്റെ കിഴക്കൻ തീരങ്ങളിൽ മഴ, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ഇടിമിന്നലോടുകൂടിയ മഴ പെയ്തതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) റിപ്പോർട്ട് ചെയ്തു.

“രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ഇടിമിന്നലോടു കൂടിയ മഴ തുടർച്ചയായി പെയ്യുന്നതിനാൽ, ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഇത് പൊടി, കുറഞ്ഞ ദൃശ്യപരത, ആലിപ്പഴം വീഴൽ എന്നിവക്കു  കാരണമാകും.” ക്യുഎംഡി പറഞ്ഞു.

അൽ റയ്യാൻ, അൽ ഹിലാൽ, മെസാമീർ, ഐൻ ഖാലിദ് എന്നിവിടങ്ങളിലെ റഡാർ ചിത്രങ്ങൾ തുടർച്ചയായി മഴ കാണിക്കുന്നുണ്ടെന്ന് ക്യുഎംഡി പറഞ്ഞു. ഈ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കാൻ, ക്യുഎംഡി ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയിച്ചു.

1. ട്രാക്കുകളിൽൽ സാവധാനം പോവുക
2. വേഗത കുറയ്ക്കുക
3. സുരക്ഷിതമായ അകലം പാലിക്കുക
4. ഹെഡ്ലൈറ്റുകൾ ഓണാക്കുക
5. ശ്രദ്ധ മാറുന്ന കാര്യങ്ങൾ ഒഴിവാക്കുക (ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലുള്ളവ)
6. വെള്ളക്കെട്ടിനു സാധ്യതയുള്ള റോഡുകൾ ഒഴിവാക്കുക

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker