കേരളംഖത്തർ

കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഖത്തറിൽ മലയാളി മരിച്ചു

ഖത്തറിൽ കോവിഡ് ബാധിച്ച് നെഗറ്റീവായിട്ടും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. ആലുവ സ്വദേശി ബാപ്പു സഫീര്‍ (50) ആണ് മരിച്ചത്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഹസം മെബെരിക് ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ 21 വര്‍ഷത്തോളമായി ഖത്തറിലുള്ള സഫീര്‍ എഞ്ചിനീയറാണ്. നേരത്തെ ക്യൂകെമ്മിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് ഉരീദുവിലേക്ക് മാറിയിരുന്നു. ഫാത്തിമ ഭാര്യയും ഫഹദ്, സ്വലിഹ എന്നിവർ മക്കളുമാണ്. ഖബറടക്കം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker