ഖത്തർ

പ്രവാസികൾക്ക് സുപ്രധാന അറിയിപ്പുമായി ഇന്ത്യൻ എംബസി

ഖത്തറിലുള്ള പ്രവാസികൾക്ക് പ്രധാനപ്പെട്ട അറിയിപ്പു നൽകി ഇന്ത്യൻ എംബസി. ദോഹ എംബസിയുടെ ഹെൽപ് ലൈൻ നമ്പറായ 50411241 ഉപയോഗിച്ച് ചിലയാളുകൾ സാമ്പത്തിക തട്ടിപ്പു നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു.

ഇത്തരം കാര്യങ്ങൾക്ക് എംബസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിൽ ഫോൺകോളുകൾ വരുമ്പോൾ പാസ്പോർട്ട്, ഖത്തർ ഐഡി, പാൻ കാർഡ് എന്നിങ്ങനെയുള്ള സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും എംബസി അറിയിച്ചു.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ എംബസി പുറത്തുവിട്ട അറിയിപ്പിൽ ഇത്തരം അനുഭവങ്ങളുണ്ടായാൽ എംബസിയുടെ ഇ മെയിൽ വിലാസമായ [email protected] ൽ അറിയിക്കണമെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker