ഇന്ത്യഖത്തർ

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഖത്തറിലെ വ്യവസായികളെ ക്ഷണിച്ച് വിദേശകാര്യമന്ത്രി

ക്യുസി ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ താനി, ക്യുബിഎ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ കാസിം അൽ താനി എന്നിവർ പങ്കെടുത്ത് ഷെറാട്ടൺ ഹോട്ടലിൽ ഞായറാഴ്ച നടന്ന യോഗത്തിൽ ഖത്തറുമായുള്ള ബന്ധം ചരിത്രപരവും കരുത്തുറ്റതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ വിശേഷിപ്പിച്ചു.

ഖത്തർ ചേംബർ (ക്യുസി), ഖത്തർ ബിസിനസ് അസോസിയേഷൻ (ക്യുബിഎ) ഉദ്യോഗസ്ഥരുരും ഇന്ത്യൻ ബിസിനസുകാരും പങ്കെടുത്ത യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും സന്നിഹിതനായിരുന്നു.

വിവിധ സാമ്പത്തിക മേഖലകളിൽ നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഖത്തറി വ്യവസായികളോടും നിക്ഷേപകരോടും ഇന്ത്യൻ മന്ത്രി ആഹ്വാനം ചെയ്തു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ച ഷെയ്ഖ് ഖലീഫ ബിൻ ജാസിം ഖത്തർ ഉപരോധത്തിന്റെ തുടക്കത്തിൽ ഇന്ത്യ ഹമദ് തുറമുഖത്തേക്ക് മറൈൻ റൂട്ട് ആരംഭിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണെന്നു പറഞ്ഞു. ഇന്ത്യൻ ബിസിനസുകാർക്ക് അതു വിപുലീകരിക്കാൻ ധാരാളം അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker