ഖത്തർ

ഖത്തറിന്റെ ആകാശത്ത് 794 വർഷത്തിനിടയിലെ അപൂർവ്വ കാഴ്ച ഇന്നു ദൃശ്യമാകും

സൗരയൂഥത്തിലെ പ്രധാന ഗ്രഹങ്ങളായ വ്യാഴവും ശനിയും ചേരുന്ന മഹാസംഗമം ഇന്നു രാത്രി ഖത്തറിന്റെ ആകാശത്തു കാണാൻ കഴിയുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. 794 വർഷത്തിനു ശേഷം ആദ്യമായാണ് രണ്ടു ഗ്രഹങ്ങളും ഭൂമിയുടെ ഇത്രയടുത്തു വരുന്നത്.

പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളായ ശനിയും വ്യാഴവും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് അപൂർവ്വമാണ്. അതു കൊണ്ടാണിതിനെ മഹാസംഗമം എന്നു വിളിക്കുന്നത്. ഇനി സമാനമായൊരു സംഗമം അറുപതു വർഷത്തിനു ശേഷമാണുണ്ടാവുക.

തെക്കുപടിഞ്ഞാറൻ ചക്രവാളത്തിനു മുകളിൽ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യാസ്‌തമയം മുതൽ ദോഹ സമയം 7.04 വരെ ഇതു കാണാൻ കഴിയുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker