അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ പരിശോധന കടുപ്പിച്ച് പോലീസ്, നടപടി നേരിട്ടവരുടെ എണ്ണത്തിൽ വലിയ കുതിപ്പ്
കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് 621 പേരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കി. ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 21 പേർക്കെതിരെയും നടപടിയുണ്ടായി.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 9914 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 353 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
621 people caught not wearing masks#Qatarhttps://t.co/HdCFsd5wED
— The Peninsula Qatar (@PeninsulaQatar) February 6, 2021