ഖത്തർവിനോദം

അജ്യാൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഡ്രൈവ് ഇൻ സിനിമാ പ്രദർശനം ഈ മാസം നടക്കും

അജ്യാൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ലുസൈലിൽ വച്ചു നടത്തുന്ന ആദ്യത്തെ ഡ്രൈവ് ഇൻ സിനിമ പ്രദർശനത്തിലൂടെ സാമുദായിക ചലച്ചിത്ര അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ ദോഹ ഫിലിം ഇൻസ്റ്റിട്യൂട്ട്. അജ്യാൽ ട്യൂൺസ് കൺസേർട്ടുകളും ഇതേ വേദിയിൽ നടക്കും. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് ഡി.എഫ്.ഐ ഇക്കാര്യം അറിയിച്ചത്.

നവംബർ 18 മുതൽ 23 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ഈ വർഷം മിഡിൽ ഈസ്റ്റിലെയും, ഖത്തറിലെയും മികച്ച സിനിമകൾ വാഗ്ദാനം ചെയ്യുന്നു. 46 രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിൽ അറബ് ചലച്ചിത്ര പ്രവർത്തകരുടെ 22 ഫീച്ചർ ഫിലിം, 50 ഷോർട്ട് ഫിലിം 31 സിനിമകളും അടങ്ങിയിരിക്കുന്നു.

“വെനിസ് ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ഈ വർഷത്തെ ഏറ്റവും പ്രശംസ നേടിയ ഇറാനിയൻ സിനിമകളിലൊന്നായ  മാജിദ് മജിദിയുടെ ‘സൺ ചിൽഡ്രൻ’ പ്രദർശിപ്പിച്ചാണ് മേള ആരംഭിക്കുന്നത്. ബാലവേല പ്രതിപാദിക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.

കാൻസിൽ ഷോർട്ട് ഫിലിം പാം ഡി ഡോർ നേടിയ ആദ്യത്തെ ഈജിപ്ഷ്യൻ സിനിമയും രണ്ടാമത്തെ അറബ് ചിത്രവുമായ ‘ഐ ആം അഫ്രൈഡ് ടു ഫൊർഗെറ്റ് യുവർ ഫേസ്’ എന്ന ചിത്രവും അജ്യലിൽ പ്രദർശിപ്പിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker