ആരോഗ്യംഖത്തർ

സാധനങ്ങൾ വാങ്ങാൻ മാസ്ക് നിർബന്ധമാക്കി അൽ മീറ ഹൈപ്പർമാർക്കറ്റ്

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് മാസ്ക് നിർബന്ധമാക്കി ഖത്തറിലെ അൽ മീറ ഹൈപ്പർ മാർക്കറ്റ്. ഏപ്രിൽ 24 മുതൽ ഇതു നിർബന്ധമാക്കമെന്നും മാസ്ക് ഉപയോഗിക്കാത്ത ഒരാളെയും ഹൈപ്പർ മാർക്കറ്റിൽ പ്രവേശിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.

”കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ ഷോപ്പിംഗിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരമൊരു നടപടി. ഏപ്രിൽ 24 മുതൽ ഹെപ്പർ മാർക്കറ്റിലെത്തുന്ന എല്ലാവരും മാസ്ക് ധരിക്കണം. അല്ലാത്തവരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കില്ല. എല്ലാവരും ഇതു മനസിലാക്കുമെന്നു കരുതുന്നു.” അൽ മീറ ഹൈപ്പർമാർക്കറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker