ഖത്തർ

തൃശൂർ സ്വദേശിയെ ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ചെറുതുരുത്തി സ്വദേശിയായ യുവാവിനെ ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പുര ആലിക്കപ്പറമ്പിൽ അബുവിന്റെ മകൻ ഇരുപത്തിയാറുകാരനായ അബു താഹിറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ താഹിർ ഒരു വർഷമായി ഖത്തറിലെ സ്വകാര്യ എസി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

ദോഹ ഷെറാട്ടൻ ഹോട്ടലിലെ ബീച്ചിന്റെ പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സാധാരണ സന്ദർശകർ കുളിക്കാൻ ഇറങ്ങാത്ത പ്രദേശമാണിത്. ബീച്ചിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, മൊബൈൽ, പേഴ്സ് എന്നിവ കൈവശം ഉണ്ടായിരുന്നു.

ഒരു ദിവസം മുൻപ് റൂമിൽ നിന്നു പോയ ഇദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങളും ഫോണിലെ വിവരങ്ങളും ലഭിച്ചാൽ മരണകാരണം കണ്ടെത്താമെന്ന പ്രതിക്ഷയിലാണ് പോലീസ്. കൊവിഡ് മൂലം വിമാനങ്ങൾക്കു നിയന്ത്രണമുള്ളതിനാൽ മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കിയേക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker