കൊവിഡ് ബാധിച്ചതിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ മൂർച്ഛിച്ചതിനാൽ ഖത്തറിൽ ഒരു മലയാളി അന്തരിച്ചു. കാസർകോഡ് തളങ്ങര സ്വദേശിയായ, ആച്ച എന്നു വിളിക്കപ്പെടുന്ന കെ.പി.ഹാരിസാണ് ഹമദ് ആശുപത്രിയിൽ വച്ചു മരണമടഞ്ഞത്.
മുൻപ് ഉറീദുവിൽ ജോലി ചെയ്ത് പിന്നീട് സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന അദ്ദേഹത്തിന് കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയെങ്കിലും ഒരു മാസത്തോളമായി ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നു. ഭാര്യയും മക്കളും ദോഹയിലാണുള്ളത്.