കായികംഖത്തർ

ഖത്തർ ലോകകപ്പിനായി മുപ്പതിനായിരം വളണ്ടിയർമാരെ അണിനിരത്തുമെന്ന് സുപ്രീം കമ്മിറ്റി

2022ലെ ഫിഫ ലോകകപ്പ് ടൂർണമെന്റിന് ആതിഥേയരായ ഖത്തർ 20,000 മുതൽ 30,000 വരെ വോളന്റിയർമാരെ അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) യുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

60 വളണ്ടിയർമാർക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലാണ് ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ സിഇഒയായ നാസർ അൽ കത്തർ  ഈ കണക്ക് വെളിപ്പെടുത്തിയത്.

ഏതൊരു പ്രധാന കായിക ടൂർണമെന്റിന്റെയും ഹൃദയവും ആത്മാവുമാണ് സന്നദ്ധപ്രവർത്തകർ. ഓരോ ടൂർണമെന്റിന്റെയും വിജയം സന്നദ്ധപ്രവർത്തകരെയും അവരുടെ പങ്കാളിത്തത്തെയും അവരുടെ പ്രവർത്തനങ്ങൾ നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

“ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിനായി ഞങ്ങൾ വളണ്ടിയർമാരെ കണ്ടെത്താൻ നേരത്തെ മുതൽ പ്രവർത്തിക്കുന്നുണ്ട്. 250,000 വളണ്ടിയർമാരുടെ ഒരു ഡാറ്റാബേസ് ഞങ്ങൾക്കുണ്ട്. ലോകകപ്പിൽ 20,000 മുതൽ 30,000 വരെ വളണ്ടിയർമാരെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്”അൽ കത്തർ പറഞ്ഞു.

അന്താരാഷ്ട്ര വളണ്ടിയർ ദിനത്തോടനുബന്ധിച്ചാണ് 2022 ഫിഫ ലോകകപ്പിന്റെ വേദിയായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വോളണ്ടിയർമാർക്കായി ഒരു പ്രത്യേക ഫുട്‌ബോൾ ടൂർണമെന്റ് എസ്‌സി വിജയകരമായി നടത്തിയത്.

ടൂർണമെന്റിൽ ടീം ടുഗെദർ, ടീം അമേസിംഗ്, ടീം ഖത്തർ, ടീം 2022 എന്നീ നാല് വളണ്ടിയർ ടീമുകൾ പങ്കെടുത്തു. ആകെ മൂന്ന് മത്സരങ്ങളിലായി അറുപതു പേരാണ് കളിച്ചത്. ഒരു മത്സരം 20 മിനിറ്റായിരുന്നു. 52 രാജ്യങ്ങളിൽ നിന്നുള്ള 600 ഓളം വോളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker