ഖത്തർബിസിനസ്

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യ ഫെസ്റ്റ്’ ആരംഭിച്ചു

പ്രമുഖ റീട്ടയിലറായ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിലുടനീളം ‘ഇന്ത്യ ഫെസ്റ്റ്’ എന്ന പേരിൽ ഒരു പ്രമോഷണൽ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. ജനുവരി 31 വരെയാണ് ഇതു പ്രവർത്തിക്കുക.

ഫെസ്റ്റിൽ പ്രധാനമായും ഭക്ഷണത്തിനും ഫാഷനുമാണ് ഊന്നൽ കൊടുക്കുന്നത്. വിവിധങ്ങളായ ഭക്ഷണവും സുഗന്ധവ്യഞ്ജനങ്ങളും വിഭവങ്ങളും തദ്ദേശീയ വസ്ത്രങ്ങളും ഫെസ്റ്റ് വാഗ്ദാനം ചെയ്യുന്നു.

ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ ഗറഫ ശാഖയിൽ ഇന്നലെ ഇന്ത്യാ ഫെസ്റ്റ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫും മന്ത്രാലയത്തിലെയും ഖത്തർ ചേംബറിലെയും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker