ഖത്തർ

35 ലക്ഷം കിലോ പച്ചക്കറികൾ വിപണനം നടത്തി മഹസീൽ

ഹസാദിന്റെ അനുബന്ധ സ്ഥാപനമായ മാർക്കറ്റിംഗ് ആൻഡ് അഗ്രി മഹസീൽ 2021 ജനുവരിയിൽ ഖത്തറി വിപണിയിൽ 3.5 ദശലക്ഷം കിലോഗ്രാം പ്രാദേശികമായി ഉത്പാദിപ്പിച്ച പച്ചക്കറികൾ വിജയകരമായി വിപണനം ചെയ്തതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിപണനം നടത്തിയതു വെച്ചു നോക്കുമ്പോൾ ഇതു മൂന്നിരട്ടിയാണ്.

2020ൽ മഹസീൽ 19 ദശലക്ഷം കിലോഗ്രാം പച്ചക്കറികളാണ് പ്രാദേശിക വിപണിയിൽ വിജയകരമായി വിപണനം ചെയ്തതെന്ന് ഹസാദ് സിഇഒ അൽ സദ വിശദീകരിച്ചു. പ്രാദേശിക കർഷകരെ പ്രചോദിപ്പിക്കുന്നതിനായി മഹാസീൽ നൽകുന്ന സേവനങ്ങൾ പ്രാദേശിക ഉൽ‌പ്പന്നങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനും സഹായിക്കുന്നു.

നിലവിൽ രാജ്യത്തൊട്ടാകെയുള്ള 95 ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകൾ വഴി പ്രാദേശിക വിപണിയിൽ 30ലധികം വ്യത്യസ്ത പച്ചക്കറി ഇനങ്ങൾ മഹസീൽ വിപണനം ചെയ്യുന്നു. മാർക്കറ്റിംഗ്, കാർഷിക സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി 350 പ്രാദേശിക ഫാമുകൾ നിലവിൽ മഹസീലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കർഷകർക്കായി (മഹസീലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ) ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതുപയോഗിച്ച് അവർക്ക് എല്ലാ സേവനങ്ങളും വിവരങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker