അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക

സീബ്ര ക്രോസിംഗ് ലൈനിലൂടെയല്ലാതെ റോഡ് മുറിച്ചു കടക്കുന്നവരിൽ നിന്നും 200 റിയാലും റോഡ് സൈഡിലെ നടവഴിയിലൂടെ അല്ലാതെ നടക്കുന്നവരിൽ നിന്ന് 100 റിയാലും പിഴ ഈടാക്കാൻ അധികൃതരുടെ തീരുമാനം. മറ്റ് ഗതാഗത ദുരുപയോഗങ്ങൾക്ക് 500 റിയാൽ വരെ പിഴ ഈടാക്കുന്നതാണ്.

നിയമപാലകർ ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തവർക്കും ഇന്റർസെക്ഷനിൽ സിഗ്നൽ വരുന്നതിന് മുൻപും റോഡ് മുറിച്ചു കടക്കുന്നവർക്കും പിഴ വരും. സീബ്ര ലൈനിൽ കൂടെയല്ലാതെ റോഡ് മുറിച്ച് കടന്ന് അപകടം വരുത്തുന്നവർക്കുള്ള ഇൻഷുറൻസ് തുക ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.

മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി റോഡ് ക്രോസ് ചെയ്ത് അപകടം വരുത്തി വെയ്ക്കുന്നവരുടെ എണ്ണം ഖത്തറിൽ വളരെ കൂടുതലാണ്. അപകടമൊഴിവാക്കാൻ വാഹനമോടിക്കുന്നവരെപ്പോലെ തന്നെ കാൽനടയാത്രക്കാരും അതീവ ശ്രദ്ധ കാണിക്കണമെന്ന് അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker