ആരോഗ്യംഖത്തർ

കുട്ടികൾ വഴി കൊറോണ പടരാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രാലയം

കൊറോണ വൈറസ് ബാധിച്ച ആളുകളിൽ കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കുട്ടികൾ വഴി രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പു നൽകി രാജ്യത്തെ കൗമാരപ്രായക്കാരുടെ ആരോഗ്യ വിഭാഗത്തിന്റെ ചുമതലകൾ വഹിക്കുന്ന ഡോ. സാദ്രിയ അൽ ഖോജി. അതു കൊണ്ടു തന്നെ ഈദ് ആഘോഷങ്ങളിലും അതിനു ശേഷവും കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രദ്ധ മാതാപിതാക്കൾ കാണിക്കണമെന്ന് അവർ വ്യക്തമാക്കി.

“കുട്ടികൾ വഴി രോഗവ്യാപനം നടക്കാനുള്ള സാധ്യതയുണ്ട്. കുടുംബത്തിലെ മറ്റുള്ളവർക്കു രോഗം പകർന്നു കൊടുക്കാൻ അവർക്കു കഴിയും. പ്രായമായവരുണ്ടെങ്കിൽ അവരിൽ അതു ഗുരുതര പ്രശ്നങ്ങളുമുണ്ടാക്കും. അതുകൊണ്ട് ഈദ് ആഘോഷങ്ങൾ വീട്ടിൽ വച്ചു തന്നെ നടത്തുക.” ഖത്തർ ആരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും ചേർന്നു നടത്തിയ ഒരു സോഷ്യൽ മീഡിയ ക്യാമ്പെയ്നിൽ അവർ അറിയിച്ചു.

നേരത്തെ ആരോഗ്യ മന്ത്രാലയം ഏതു പ്രായക്കാരെയാണു രോഗം കൂടുതൽ ബാധിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു. കൂടുതൽ രോഗികൾ 25 മുതൽ 34 വയസു വരെ പ്രായമുള്ളവരാണ്. 35 മുതൽ 44 വയസു വരെ പ്രായമുള്ളവർ ഇതിനു ശേഷവും 15 മുതൽ 24 വയസു വരെ പ്രായമുള്ളവർ മൂന്നാമതുമാണ്. നാൽപത്തിയഞ്ചു വയസിനു മുകളിൽ പ്രായമുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker