അന്തർദേശീയംഖത്തർ

സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്

കൊറോണ വൈറസ് ബാധയെ ചെറുക്കാൻ ലോകമെമ്പാടുമുള്ള വ്യോമയാന സർവീസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുന്നതിനനുസരിച്ച് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേയ്സ് ഒരുങ്ങുന്നു. മെയ് അവസാനത്തോടെ വിവിധ രാജ്യങ്ങളിലെ അൻപതിലധികം നഗരങ്ങളിലേക്കുള്ള സർവീസുകൾ വീണ്ടും ആരംഭിക്കാമെന്നാണ് ഖത്തർ എയർവേയ്സ് പ്രതീക്ഷിക്കുന്നത്.

മെയ് അവസാനത്തോടെ അൻപത്തിരണ്ടു നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാമെന്നു കരുതുന്നതിനൊപ്പം ജൂണിൽ അത് എൺപതു നഗരങ്ങളിലേക്കുള്ള സർവീസുകളായി വ്യാപിക്കാമെന്ന പദ്ധതിയുണ്ടെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

കൊവിഡ് ബാധയെത്തുടന്ന് വിവിധ രാജ്യങ്ങളിലെ വിമാന സർവീസുകൾ പൂർണമായി നിർത്തി വെച്ചിരുന്നു. ആ സമയത്തും ഖത്തർ എയർവേയ്സ് മികച്ച സേവനമാണു നടത്തിയത്. വിവിധ രാജ്യങ്ങളിലേക്ക് ചരക്കുകളും അവശ്യ വസ്തുക്കളും മെഡിക്കല്‍ സഹായങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതില്‍ വലിയ പങ്കാണ് ഈ സമയത്ത് ഖത്തർ കാർഗോ നടത്തിയത്.

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ സ്വന്തം നാട്ടിലെത്തിക്കാനും ഖത്തർ എയർവേയ്സ് സർവീസുകൾ നടത്തിയിരുന്നു. ഇതേത്തുടർന്ന് പല രാജ്യങ്ങളും ഖത്തർ എയർവേയ്സിനെ അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker