ക്രൈംഖത്തർ

കാറുകളിൽ നിന്നും മോഷണം നടത്തുന്ന ഒരാളെ ഖത്തറിൽ അറസ്റ്റു ചെയ്തു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാറുകളിൽ നിന്ന് ഒന്നിലധികം തവണ മോഷണം നടത്തിയിട്ടുള്ളതിൽ പ്രതിയായ ഒരാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. കാറുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

നിയമപരമായ അനുമതിയോടെ നടത്തിയചോദ്യം ചെയ്യലിന് ശേഷം അറബ് പൗരനായ ഇയാൾ കൃത്യമായി അടച്ചിട്ടില്ലാത്ത കാറുകൾ ലക്ഷ്യമാക്കി റെസിഡൻഷ്യൽ ഏരിയകളിൽ മോഷണം നടത്തുകയാണെന്ന് സമ്മതിച്ചു. മോഷ്ടിച്ച വസ്തുക്കൾ ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടർനടപടികൾക്കായി കേസ് ഉന്നത അധികാരികൾക്ക് അയച്ചിട്ടുണ്ട്.

സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് മോഷണങ്ങളിൽ നിന്ന് വാഹനങ്ങളെയും വസ്തുക്കളെയും സുരക്ഷിതമാക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അധികാരികൾ ജനങ്ങളോട് ആവശ്യപ്പെട്ടു.

വാഹനങ്ങൾ ശരിയായി ലോക്ക് ചെയ്യണമെന്നും വിലപിടിപ്പുള്ള വസ്തുവകകൾ കാറിനുള്ളിൽ വെക്കരുതെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആളുകളെ ഓർമ്മിപ്പിച്ചു. സംശയകരമായ കേസുകൾ ഹെൽപ്പ് ലൈൻ നമ്പറായ 999ൽ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker