അന്തർദേശീയംആരോഗ്യംഇന്ത്യഖത്തർ

ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാർക്കുള്ള പുതിയ ക്വാറന്റീൻ നടപടിക്രമങ്ങളുടെ വിശദവിവരങ്ങൾ

ഖത്തറിൽ കൊവിഡ് വ്യാപനം തടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നു നേരിട്ടു വരുന്ന യാത്രക്കാരും മറ്റ് രാജ്യങ്ങളിൽ നിന്നും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു വരുന്നവരും ഇനിപ്പറയുന്ന നടപടിക്രമങ്ങൾ പാലിക്കണം.

1. യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂർ മുൻപെടുത്ത കൊവിഡ് നെഗറ്റീവ് ആണെന്നു കാണിക്കുന്ന ആർടി-പിസിആർ റിപ്പോർട്ട് കാണിക്കണം.

2. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവർ വാക്സിനേഷൻ എടുത്തവരാണെങ്കിലും പത്തു ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. മെക്കനീസ് ആണെങ്കിൽ 14 ദിവസം ക്വാറൻറീൻ.

3. ഹോം ക്വാറന്റീൻ സൗകര്യവും കൊവിഡ് ഭേദമായവർക്കും വാക്സിനേഷൻ എടുത്തവർക്കുമുള്ള ഇളവുകളും നിലനിൽക്കില്ല.

4. ഖത്തറിലെത്തി ഒരു ദിവസത്തിനുള്ളിലും ക്വാറന്റീൻ അവസാനിക്കുന്ന സമയത്തും പിസിആർ പരിശോധന ഉണ്ടായിരിക്കും.

5. ട്രാൻസിറ്റ് ഫ്ളെറ്റുകളിൽ മറ്റു രാജ്യങ്ങളിലേക്കു പോകുന്നവർ ഖത്തറിലെത്തുന്ന സമയത്ത് കൊവിഡ് പരിശോധന വേണ്ടി വന്നാൽ ഹമദ് വിമാനത്താവളത്തിൽ നിന്നും 300 റിയാൽ നൽകി നടത്താം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker