അപ്ഡേറ്റ്സ്ഖത്തർ
ഖത്തർ വിസക്ക് അപേക്ഷിച്ചവർക്ക് ട്രാക്കിങ് സംവിധാനമുണ്ടെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം
ഖത്തർ വിസക്ക് അപേക്ഷിച്ചവർക്ക് അവരുടെ വിസ നടപടി ക്രമങ്ങൾ എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ടെന്ന് മനസിലാക്കാൻ ട്രാക്കിങ് സംവിധാനമുണ്ടെന്ന കാര്യം ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ ആയാണ് ട്രാക്കിങ് സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയുക.
ഓൺലൈൻ ഫോം പൂരിപ്പിക്കൽ, അപേക്ഷ നമ്പർ, അപേക്ഷയുടെ തിയതി, സ്പോൺസറുടെ ഖത്തർ ഐഡി നമ്പർ, എന്നിവക്ക് പുറമെ വിസ കാറ്റഗറി, അപേക്ഷകന്റെ ദേശീയത, വെരിഫിക്കേഷൻ കോഡ് എന്നിവയാണ് ഇതിനായി നൽകേണ്ടത്.
നേരത്തെ മുതൽ തന്നെ ലഭ്യമായിരുന്ന ഈ സേവനം വീണ്ടും വിസ നൽകുന്നത് പുനരാരംഭിച്ചതോടെയാണ് മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചത്.
ട്രാക്ക് ചെയ്യാനുള്ള ലിങ്കിനായി ക്ലിക്ക് ചെയ്യുക