ഖത്തർ

ഖത്തറിൽ റോഡിലുള്ള തിരക്കിന്റെ കണക്കുകളിൽ വലിയ ഇടിവ് രേഖപ്പെടുത്തി

2020ൽ ഖത്തറിലെ റോഡ് തിരക്കിന്റെ കണക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 60 ശതമാനം ഇടിവ് രേഖപ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രധാനമായും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയതെന്ന് ഖത്തർ മൊബിലിറ്റി ഇന്നൊവേഷൻ സെന്റർ (ക്യുഎംഐസി) പുറത്തിറക്കിയ ഖത്തർ ട്രാഫിക് റിപ്പോർട്ട് (ക്യുടിആർ) വ്യക്തമാക്കി.

ഖത്തരി റോഡുകളിലെ തിരക്ക് കാരണം 2020ൽ 38 മണിക്കൂറാണ് ഒരു യാത്രക്കാരനു നഷ്ടമായിരിക്കുന്നത്. ഇതു 2019നെ അപേക്ഷിച്ച് 54 മണിക്കൂർ കുറവാണ്. ലോക്ക്ഡൗൺ നടപടികൾക്ക് മുമ്പും ശേഷവുമുള്ള, 2020ന്റെ ആദ്യ, അവസാന പാദങ്ങളിലാണ് കൂടുതൽ തിരക്കു രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രാഫിക്കിൽ കുടുങ്ങുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിൽ 2019നെ അപേക്ഷിച്ച് 3.6 ബില്യൺ റിയാൽ കുറവുണ്ടായി. 2020 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പ്രീ-കോവിഡ് മാസങ്ങളാണ് ഈ വർഷത്തെ ഏറ്റവും തിരക്കേറിയ മാസങ്ങൾ. കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള പ്രധാന റോഡ് പദ്ധതികൾ പൂർത്തീകരിച്ചതും തിരക്കു കുറയാൻ കാരണമായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker