ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ: മുൻഗണനാ ഗ്രൂപ്പുകളെ പുതുക്കി നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം

ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം മുന്നോട്ടു പോകുന്നതിനിടെ അധ്യാപകരെയും സ്കൂൾ അഡ്മിനിസ്ട്രേഷൻ സ്റ്റാഫുകളെയും ഉൾപ്പെടുത്തി വാക്സിനേഷൻ മുൻ‌ഗണനാ ഗ്രൂപ്പിന്റെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

അധ്യാപകർക്കും സ്കൂൾ അഡ്മിനിസ്ട്രേഷൻ സ്റ്റാഫുകൾക്കും കോവിഡ് വാക്സിനേഷൻ ലഭ്യമാക്കുന്നതിനായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യുഎൻ‌സി‌സി) ഒരു ബഹുജന പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം ആരംഭിച്ചതായും ട്വിറ്ററിൽ മന്ത്രാലയം വ്യക്തമാക്കി.

അധ്യാപകരെയും സ്കൂൾ അഡ്മിനിസ്ട്രേഷൻ സ്റ്റാഫുകളെയും ഒരു നിശ്ചിത സമയ സ്ലോട്ടുകളിൽ വാക്സിനേഷൻ സെന്ററിലേക്കു ക്ഷണിക്കുന്ന ഒരു എസ്എംഎസ് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ക്ഷണം ലഭിച്ചവർക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകൂ എന്നും മറ്റുള്ളവർക്ക് ഒരു SMS ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker