ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ഏതു സംശയവും ജനങ്ങൾക്ക് ചോദിക്കാൻ അവസരം

കോവിഡ് 19 വാക്സിനേഷൻ സംബന്ധിച്ച് ജനുവരി 27 ബുധനാഴ്ച പൊതുജനാരോഗ്യ മന്ത്രാലയം തത്സമയ ഇൻസ്റ്റാഗ്രാം ചോദ്യോത്തര സെഷൻ സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും 4.30ന് അറബിയിലും മോപ് ഇൻസ്റ്റാഗ്രാം ചാനലിൽ 15 മിനുട്ടു വീതം നടക്കുന്ന സെഷൻ വാക്സിനേഷൻ ഹെഡ് ഡോ. സോഹ അൽ ബയാത്ത് നടത്തും.

വാക്സിനേഷന്റെ സുരക്ഷയെക്കുറിച്ചും വാക്സിനേഷൻ നടപടിക്രമങ്ങളെക്കുറിച്ചും പൊതുജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് മുമ്പ് മൂന്ന് തവണ തത്സമയ സെഷൻ ഹോസ്റ്റു ചെയ്ത് മറുപടി നൽകിയിരുന്നു. കോവിഡ് വാക്സിനേഷൻ പ്രചാരണം ഡിസംബർ 23നാണ് ഖത്തറിൽ ആരംഭിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker