അപ്ഡേറ്റ്സ്ഖത്തർ
ജൂണിൽ ഖത്തറിലെ പെട്രോൾ, ഡീസൽ വില ഉയരും
ഖത്തർ പെട്രോളിയം (ക്യുപി) 2021 ജൂണിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവക്ക് ജൂണിൽ വില വർദ്ധിക്കുമെന്ന് ക്യുപിയുടെ ട്വിറ്റർ പോസ്റ്റ് വ്യക്തമാക്കുന്നു.
മെയ് മാസത്തിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് ദിർഹം വർദ്ധിച്ച പ്രീമിയം പെട്രോൾ ലിറ്ററിന് 1.85 ക്യുആറും സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 1.90 ക്യുആറുമായിരിക്കും. ഡീസലിന് 10 ദിർഹം കൂടി ലിറ്ററിന് 1.75 ക്യുആർ ആയിരിക്കും വില.
#Qatar Petroleum hikes fuel prices for June 2021https://t.co/1viW15YhST
— The Peninsula Qatar (@PeninsulaQatar) May 31, 2021