ആരോഗ്യംഖത്തർ

ഖത്തറിനു ശുഭവാർത്ത, മുതിർന്നവരുടെ ജനസംഖ്യയുടെ അൻപതു ശതമാനത്തിലധികം പേരും വാക്സിനേഷൻ പൂർത്തിയാക്കി

രാജ്യത്തു കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ വൻ കുതിച്ചു ചാട്ടവുമായി ഖത്തറിലെ കൈവരിച്ചുകൊണ്ട് ഖത്തറിലെ മുതിർന്ന ജനസംഖ്യയുടെ പകുതിയിലധികം പേരും കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി.

ഇന്നു പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഖത്തറിലെ മൊത്തം ജനസംഖ്യയുടെ 50.7 ശതമാനം (16 വയസും അതിൽ കൂടുതലുമുള്ളവർ) പേരും രണ്ട് ഡോസ് കോവിഡ് വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ട്.

ദേശീയ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതിനു ശേഷം ഇതുവരെ 2,716,670 കൊവിഡ് വാക്സിൻ ഡോസുകളാണു നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,728 കൊവിഡ് വാക്സിൻ ഡോസുകൾ നൽകി.

അർഹരായ ജനസംഖ്യയുടെ 67.3 ശതമാനം പേർക്കും ഇപ്പോൾ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു. 60 വയസ്സിനു മുകളിലുള്ളവരിൽ 93.9 ശതമാനം പേർക്കും (ഏറ്റവും ദുർബലരായ ജനസംഖ്യാ വിഭാഗം) കുറഞ്ഞത് ഒരു ഡോസും 86.9 ശതമാനം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker