അന്തർദേശീയംആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ ലഭ്യത ഉറപ്പു വരുത്താനുള്ള കൊവാക്സ് സൗകര്യത്തിന് പിന്തുണയുമായി ഖത്തർ

കൊവിഡ് വാക്‌സിനേഷൻ ആഗോള തലത്തിൽ ത്വരിതപ്പെടുത്തുന്നതിനുള്ള കോവാക്സ് സൗകര്യത്തിന് ഖത്തറിന്റെ പിന്തുണ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി അറിയിച്ചു.

‘വൺ പ്രൊട്ടക്റ്റഡ് വേൾഡ്’ എന്ന വിഷയത്തിൽ ജപ്പാനും ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്യൂണൈസേഷൻ (ഗാവി) സഹകരിച്ച് നടത്തിയ ഗാവി-കോവാക്സ് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രതിനിധീകരിച്ചാണ് ഡോ. അൽ കുവാരി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് ആവശ്യമായ ഫണ്ട് നേടുന്നതിനും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകളുടെ ലഭ്യത ത്വരിതപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.

സമഗ്രവും നീതിയുക്തവും സമയബന്ധിതവുമായ രീതിയിൽ എല്ലാ രാജ്യങ്ങൾക്കും വാക്സിനുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കോവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രഖ്യാപനത്തിനൊപ്പം ഖത്തർ നിൽക്കുന്നുവെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. അൽ കുവാരി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker