അന്തർദേശീയംകായികംഖത്തർ

തൊഴിലാളികളുടെ അവകാശങ്ങൾക്കു മുൻഗണന, ദോഹ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് ഫിഫ പ്രസിഡന്റ്

തൊഴിലാളികളും അവരുടെ മനുഷ്യാവകാശങ്ങളും ഫിഫയ്ക്കും ലോകകപ്പ് 2022ന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനും മുൻഗണനയാണെന്ന് 71ആമത് ഫിഫ വെർച്വൽ കോൺഗ്രസിൽ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പറഞ്ഞു. ഫിഫ പൊതുസഭയിലെ അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം അവതരിപ്പിച്ച രാജ്യത്തെ നിയമ പരിഷ്കാരങ്ങളിലൂടെയും രാജ്യത്തുടനീളം നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഖത്തർ സർക്കാർ നടത്തുന്ന ശ്രമത്തിലൂടെയും ഇത് വ്യക്തമാണ്. ഇതിൽ ഏറ്റവും പുതിയത് തൊഴിലാളികളുടെ പരാതികൾക്കും തർക്കങ്ങൾക്കും ഒരു പുതിയ ഏകീകൃത വേദി ആരംഭിക്കുക എന്നതാണ്. രാജ്യത്തുടനീളം സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളിൽ, ജീവനക്കാർക്കും സ്റ്റാഫ് അംഗങ്ങൾക്കും തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ ഇത് അവസരമൊരുക്കുന്നു.

2022 ലെ ലോകകപ്പ് “എക്കാലത്തേയും ഏറ്റവും പ്രധാനപ്പെട്ടതും മികച്ചതുമായ ടൂർണമെന്റ്” ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് ഖത്തറിൽ മാത്രമല്ല, പ്രാദേശിക തലത്തിൽ വലിയ സാമൂഹിക സ്വാധീനം ഉണ്ടാക്കുമെന്നും ഇൻഫാന്റിനോ പറഞ്ഞു.

ടൂർണമെന്റിന്റെ വിജയം ഉറപ്പാക്കാൻ ഖത്തറി അധികൃതർ ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണു നടത്തിയിരിക്കുന്നത്. രാജ്യം സന്ദർശിക്കുമ്പോൾ ആരാധകർക്കും ടീമുകൾക്കും പ്രതിനിധികൾക്കും വേണ്ടി ദോഹ ഏർപ്പെടുത്തിയിട്ടുള്ള കായിക സേവന സൗകര്യങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker