ആരോഗ്യംഖത്തർ

കൊവിഡ് വന്നു ഭേദമായവർക്കും വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ഇളവുകൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള വിവരങ്ങൾ

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇന്നലെ മുതൽ ഇളവുകൾ ഏർപ്പെടുത്തിയിരിക്കെ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും മുൻപു കൊവിഡ് വന്നു ഭേദമായവർക്കും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ നൽകണം.

കൊവിഡ് വന്നു ഭേദമായവർക്ക് സർട്ടിഫിക്കറ്റ് നേടാൻ മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യണം. 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ആക്ടിവേറ്റ് ആയതിനു ശേഷം ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ലിങ്ക്: https://myhealth.hamad.qa/home.aspx

നിങ്ങൾ വാക്സിനേഷൻ പൂർത്തിയാക്കിയ ആളാണെങ്കിൽ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കാം.
ഇതിനുള്ള ലിങ്ക്: https://cert-covid19.moph.gov.qa/Home/Login

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker