ഖത്തർ

പുതുക്കാനൊരുങ്ങി ദോഹ എയർപോർട്ട്

2022 ൽ ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ദോഹ എയർ പോർട്ടിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പുതു മോടിയിലാക്കാനൊരുങ്ങുകയാണ് എയർ പോർട്ട് അധികൃതർ. 2014 മെയ് മാസത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതിന് മുമ്പ് ഖത്തറിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായിരുന്ന ദോഹ ഇന്റർനാഷണൽ എയർപോർട്ട്.

“ഡി‌ഐ‌എ ഇതിനകം തന്നെ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്, കൂടാതെ അമീരി സേവനങ്ങൾക്കും വിദേശ വിശിഷ്ടാതിഥികളുടെ സന്ദർശനത്തിനും സൈനിക ആവശ്യങ്ങൾക്കും പതിവായി ഉപയോഗിക്കുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കുന്നതിനായി വരുന്ന ആരാധക കൂട്ടങ്ങൾക്ക് മികച്ച സൗകര്യമൊരുക്കാനും അതു വഴി സാമ്പത്തിക പുരോഗതിയും കൂടെയാണ് അധികൃതരുടെ ലക്ഷ്യം”

ഖത്തർ എയർ വേ ചീഫ് എക്സിക്യുട്ടീവായ അക്ബർ അൽ ബെക്കർ കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.

2022 ഫിഫ ലോകകപ്പിന് മുമ്പും ശേഷവുമുള്ള രണ്ട് മാസ കാലയളവിൽ വലിയ തിരക്കുണ്ടാകുമെന്നും അതിനാൽ തന്നെ ഞങ്ങൾ ഇതിനകം ദോഹ അന്താരാഷ്ട്ര വിമാനത്താവളം സജീവമാക്കുമെന്നും വിമാനത്താവളത്തിന്റെ ശേഷി 10 ദശലക്ഷം ആളുകളെ കൂടെ ഉൾക്കൊള്ളിക്കുവാൻ കഴിയുന്ന രീതിയിലുള്ള താണെന്നും അദ്ദേഹം പറഞ്ഞു.

Courtesy : Peninsula Qatar 

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker