
തിരുവനന്തപുരം സ്വദേശിയെ ഖത്തറിലെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മണക്കാട് സ്വദേശിയും അത് മജ്ദാസ് കമ്പനിയിലെ ജീവനക്കാരനുമായ അറുപത്തിനാലുകാരൻ പദ്മനാഭൻ വിജയൻ പിള്ളയാണ് മരിച്ചത്.
കമ്പനിയുടെ കൺസ്ട്രക്ഷൻ സൈറ്റിൽ തന്നെ തൂങ്ങി മരിച്ച ഇദ്ദേഹത്തിന്റെ മരണകാരണം ഇതു വരെയും അറിഞ്ഞിട്ടില്ല. ഉഷാദേവി ഭാര്യയും തിരുവനന്തപുരം ആർസിസിയിലെ ഡോ. ബാലു വിജയൻ മകനും ലണ്ടനിലുള്ള ആതിര ഉഷാദേവി മകളുമാണ്.