
എയർ കാർഗോ, സ്വകാര്യ വിമാനത്താവള കസ്റ്റംസ് ഇൻസ്പെക്ടർമാർ ഖത്തറിൽ നിരോധിച്ചിരിക്കുന്ന ഒരു തരം ചവക്കുന്ന പുകയിലയായ ‘തമ്പാക്ക്’ വൻതോതിൽ പിടിച്ചെടുത്തു.
മുടിയെ സംരക്ഷിക്കുന്നതിനുള്ള ഉൽപ്പന്നങ്ങളിലാണ് 1500 കിലോ ‘തമ്പാക്ക്’ ഒളിപ്പിച്ചു വെച്ച രീതിയിൽ കണ്ടെത്തിയതെന്ന് കസ്റ്റംസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റിൽ പറഞ്ഞു.
#Qatar Customs seizes massive haul of 'tambaku'https://t.co/VYXYiLlKZg
— The Peninsula Qatar (@PeninsulaQatar) October 8, 2020
അനധികൃത വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. കള്ളകടത്തുകാരുടെ ശരീരഭാഷ വായിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് നൂതന പരിശീലനം ലഭിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.