അന്തർദേശീയംഖത്തർ

ഗാസയിലെ കുടുംബങ്ങൾക്ക് ഖത്തർ ധനസഹായം വിതരണം ചെയ്യും

ഗാസ പുനർനിർമാണത്തിനായുള്ള ഖത്തർ കമ്മിറ്റി ചെയർമാൻ അംബാസഡർ മുഹമ്മദ് അൽ ഇമാദി തിങ്കളാഴ്ച മുതൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റിന്റെ സഹകരണത്തോടെ ഗാസയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യാൻ ആരംഭിക്കുമെന്ന് അറിയിച്ചു.

ഒരു ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഓരോ കുടുംബത്തിനും 100 ഡോളർ വീതം ലഭിക്കുമെന്നും അൽ ഇമാദി പറഞ്ഞു. കൊവിഡ് നിയന്ത്രണത്തിനായി പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്വീകരിച്ച ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് പണവിതരണം നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

പ്രയോജനം നേടുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഇത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹ്യ വികസന മന്ത്രാലയത്തിന്റെയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും നേതൃത്വത്തിലുള്ള നിയുക്ത അധികാരികൾക്കൊപ്പം ഖത്തരി സമിതിയും വിതരണത്തിന്റെ മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker