ഖത്തർ

‘പ്ലാന്റ് മില്യൺ ട്രീ’ സംരംഭത്തിൽ വിദ്യാഭ്യാസ മന്ത്രിയും പങ്കാളിയായി

ലെഗ്തൈഫിയയിലെ അഹമ്മദ് മൻസൂർ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച നടന്ന വൃക്ഷത്തൈ നടീൽ പരിപാടിയിൽ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽവാഹിദ് അൽ ഹമ്മദി പങ്കെടുത്തു. രാജ്യത്തുടനീളം ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ ‘പ്ലാന്റ് മില്യൺ ട്രീ’ സംരംഭത്തിനു കീഴിലാണ് പരിപാടി നടന്നത്.

രാജ്യത്തുടനീളം ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിക്കാൻ എംഎംഇ നടത്തിയ ശ്രമങ്ങളെ ഡോ. അൽ ഹമ്മദി അഭിനന്ദിച്ചു. സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധതയാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഈ പരിപാടിയിൽ (മോഹെ) പങ്കാളികളാവാൻ കാരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും മലിനീകരണം കുറഞ്ഞ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ട് മരങ്ങൾ നട്ടുപിടിപ്പിക്കാനും ഹരിത ഇടം വർദ്ധിപ്പിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ബീച്ച് ക്ലീനിംഗ് കാമ്പെയ്‌നുകൾ ഉൾപ്പെടെ വിവിധ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker