ഹൃദയാഘാതം മൂലം മലയാളി ഖത്തറിൽ അന്തരിച്ചു. മലപ്പുറം വെളിയംങ്കോട് പാമ്പന്റോഡ് മദ്രസക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ ആലിയുടെ മകന് മുല്ലക്കാട്ടില്‍ ബഷീര്‍ (49) ആണ് മരിച്ചത്.
ഉമ്മ് സലാൽ അലിയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഫൗസിയയാണ് ഭാര്യ. രണ്ട് പെണ്മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.