ഖത്തർ

ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ വലിയ വർദ്ധനവ്

പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി‌എസ്‌എ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ പുതിയ ഡ്രൈവർ ലൈസൻസുകൾ നൽകുന്നതിൽ ഖത്തർ ഗണ്യമായ വർധനവ് രേഖപ്പെടുത്തി.

പുതിയ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ 58 ശതമാനമാണ് വർദ്ധിച്ചത്. സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം ഓഗസ്റ്റിനെ അപേക്ഷിച്ച് 35.6 ശതമാനം വർദ്ധിച്ചത് വാഹന വിൽപ്പനയും ഉയർന്നുവെന്നാണ് വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ മൊത്തം 6,191 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു, വാർഷിക വർദ്ധനവ് 4.6 ശതമാനമാണ്.

ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ട്രാഫിക് നിയമലംഘനങ്ങൾ 6.1 ശതമാനം വർദ്ധിച്ചിട്ടുമുണ്ട്. അമിത വേഗത (റഡാർ) ലംഘനങ്ങളാണ് പട്ടികയിൽ ഒന്നാമത്. സെപ്റ്റംബറിൽ 101,000 റഡാർ ലംഘനങ്ങൾ രേഖപ്പെടുത്തി, ഓഗസ്റ്റിനെ അപേക്ഷിച്ച് 8.1 ശതമാനം വർധനവാണിത്. സെപ്റ്റംബറിൽ ആകെ 459 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻ മാസത്തേക്കാൾ 13.6 ശതമാനം വർധനവാണെങ്കിലും കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ചു നോക്കുമ്പോൾ 15 ശതമാനം കുറവാണിത്.

ട്രാഫിക് അപകടങ്ങളിൽ ഭൂരിഭാഗവും നേരിയ പരിക്കുകളാണ്, 87 ശതമാനം. ഗുരുതരമായ പരിക്കുകൾ 11 ശതമാനവും 10 മരണങ്ങളുണ്ടായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker