അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇന്നു മുതൽ ലഭിക്കുന്ന ഇളവുകൾ അറിയാം

ഖത്തർ ക്യാബിനറ്റ് പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്നു മുതലുള്ള പ്രധാന ഇളവുകൾ ഇവയാണ്.

1- സർക്കാർ മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 50% മാത്രം ജോലി സ്ഥലത്തും ബാക്കിയുള്ളവർ വിദൂരമായും ജോലി ചെയ്യുക. സൈനിക, സുരക്ഷ, ആരോഗ്യ മേഖലകൾക്ക് അവശ്യ ഘട്ടത്തിൽ ഇതിൽ ഭേദഗതികൾ വരുത്താം.

2 – സ്വകാര്യമേഖലയിലെ മൊത്തം തൊഴിലാളികളുടെ 50% മാത്രം ജോലിസ്ഥലത്തും ബാക്കിയുള്ളവർ വീടുകളിൽ നിന്ന് വിദൂരമായി ജോലി ചെയ്യുക. വ്യാപാര, വ്യവസായ മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഇതിൽ നിന്നും ഒഴിവാക്കേണ്ട പ്രവർത്തനങ്ങൾ തിരിച്ചറിയുക.

3- വാക്സിനേഷൻ സ്വീകരിച്ച 15 പേർക്കു വരെ ജോലി സ്ഥലത്ത് മീറ്റിംഗ് ചേരാം. അതിൽ കൂടുതലെങ്കിൽ ഓൺലൈനായി മീറ്റിംഗ് ചേരണം.

4- വാഹനം ഓടിക്കുന്ന വ്യക്തി തനിച്ചോ സ്വന്തം കുടുംബത്തോടൊപ്പമോ ആണെങ്കിൽ മാസ്ക് ആവശ്യമില്ല. അതല്ലെങ്കിൽ എല്ലാ പൗരന്മാരും താമസക്കാരും വീട് വിട്ടിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതാണ്.

5- എല്ലാ പൗരന്മാരും താമസക്കാരും വീട് വിടുമ്പോൾ സ്മാർട്ട്‌ഫോണുകളിൽ ഇഹ്തിറാസ് ആപ്പ് സജീവമാക്കേണം.

6- ദിവസേനയും വെള്ളിയാഴ്ചയും പ്രാർത്ഥനയ്ക്കായി പള്ളികൾ തുറക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കു പ്രവേശിക്കാൻ അനുവാദമില്ല. ടോയ്‌ലറ്റുകളും വുദു സൗകര്യങ്ങളും ഉണ്ടാവില്ല. പൊതുജനാരോഗ്യ മന്ത്രാലയവും എൻ‌ഡോവ്‌മെൻറ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവും നിശ്ചയിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ടതുണ്ട്.

7 – കോവിഡ് വാക്സിനേഷൻ ഡോസ് പൂർത്തിയാക്കിയ പരമാവധി 5 പേർക്ക് വീടുകളിൽ ഒത്തു ചേരാം. മജ്‌ലിസിൽ കോവിഡ് വാക്സിൻ ഡോസ് പൂർത്തിയാക്കിയ പരമാവധി 10 പേർക്ക് ഒത്തു ചേരാം. വാക്സിനേഷൻ സ്വീകരിച്ചില്ലെങ്കിൽ വീടുളിലെയും മജ്ലിസിലെയും തുറന്ന സ്ഥലത്ത് 5 പേർക്ക് ഒത്തു ചേരാം.

8 – വീടിനകത്തും പുറത്തും വിവാഹങ്ങൾ നടത്താൻ അനുവാദമില്ല.

9 – പാർക്കുകൾ, കോർണിഷ്, ബീച്ചുകൾ: 30% വരെ ശേഷിയിൽ ബീച്ചുകൾ തുറന്ന് 5 പേരുള്ള ഗ്രൂപ്പിനെയോ കുടുംബാംഗങ്ങളേയോ അനുവദിക്കാം. വ്യക്തിഗത സ്പോർട്സ്, നടത്തം, ഓട്ടം, സൈക്ലിംഗ് എന്നിവ അനുവദനീയമാണ്. അതേസമയം കളിസ്ഥലങ്ങളും കായിക ഉപകരണങ്ങളും ഉപയോഗിക്കാനാവില്ല.

10- ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ അല്ലെങ്കിൽ വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ നാലിൽ കൂടുതൽ ആളുകൾ പാടില്ല.

11- ബസുകളിൽ മുൻകരുതൽ നടപടികൾ പാലിച്ച് പകുതിയാളുകൾ മാത്രം.

12- മെട്രോ സേവനങ്ങളുടെയും പൊതുഗതാഗത സേവനങ്ങളുടെയും പ്രവർത്തനം 30% ശേഷിയിൽ മാത്രം. സ്മോക്കിംഗ് കോർണറുകൾ അടക്കും ഭക്ഷണപാനീയങ്ങൾ കഴിക്കാൻ അനുവദിക്കില്ല.

13- എല്ലാ സ്റ്റാഫുകളും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് 30% ശേഷിയിൽ പ്രവർത്തിക്കാം.

14- തിയേറ്ററുകളും സിനിമാശാലകളും ശേഷിയുടെ 30% കവിയാതെ പ്രവർത്തിക്കാം. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.

15- സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രം, ട്രയിനിംഗ് സെന്റർ എന്നിവിടങ്ങളിൽ, ജോലി ചെയ്യുന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെങ്കിൽ, 30% ശേഷിയിൽ പ്രവർത്തിക്കാം.

16- എല്ലാ തൊഴിലാളികൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെങ്കിൽ, നഴ്സറികൾക്ക് 30% ശേഷിയിൽ പ്രവർത്തിക്കാം

17- ശേഷിയുടെ 30% കവിയാതെ പൊതു മ്യൂസിയങ്ങളും ലൈബ്രറികളും തുറക്കാം.

18- ചെയ്യുന്ന എല്ലാവർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ടെങ്കിൽ, പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കായി നിയുക്തമാക്കിയ കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ സെഷനുകൾ അനുവദിക്കുന്നത് തുടരുക.

19- അടച്ചതോ തുറന്നതോ ആയ സ്ഥലങ്ങളിൽ പ്രൊഫഷണൽ കായിക പരിശീലനം, പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രാദേശിക, അന്തർദേശീയ ടൂർണമെന്റുകൾക്ക് തയ്യാറെടുപ്പ് പരിശീലനം എന്നിവ അനുവദിക്കും. പൊതുജനങ്ങൾക്കു പ്രവേശനമില്ല. തുറന്ന സ്ഥലങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കിയ 10 പേരും അടഞ്ഞ സ്ഥലങ്ങളിൽ അഞ്ചു പേരും.

20- പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ ശേഷം പ്രാദേശികവും അന്തർദ്ദേശീയവുമായ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുവദിക്കും. തുറന്ന സ്ഥലങ്ങളിൽ ശേഷിയുടെ 30% വാക്സിനേഷൻ ചെയ്തവർക്കും പങ്കെടുക്കാം.

21- എല്ലാ സമ്മേളനങ്ങളും പ്രദർശനങ്ങളും പരിപാടികളും മാറ്റിവയ്ക്കുന്നത് തുടരുന്നു.

22- ഷോപ്പിംഗ് സെന്ററുകൾ 30% ശേഷിയിൽ പ്രവർത്തിക്കുന്നു. പിക്ക് അപ്പ്, ഡെലിവറി സേവനങ്ങൾ ഒഴികെ എല്ലാ ഫുഡ് കോർട്ടും അടയ്ക്കുക. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.

23- ഇനിപ്പറയുന്നവ അനുസരിച്ച് ഭക്ഷണപാനീയങ്ങൾ നൽകാൻ റെസ്റ്റോറന്റുകളെയും കഫേകളെയും അനുവദിക്കുന്നു:

A- ഓപ്പൺ ഏരിയകളിലെ എല്ലാ റെസ്റ്റോറന്റുകളും കഫേകളും ശേഷിയുടെ 30 ശതമാനത്തിൽ കവിയരുത്.
B- “ക്ലീൻ ഖത്തർ” പ്രോഗ്രാം സർട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഇൻഡോറിൽ 30% ശേഷിയിൽ പ്രവർത്തിക്കാം. വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

24- ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്കുള്ള വാടക സേവനങ്ങൾ ഒഴികെ ബോട്ടുകൾ, ടൂറിസ്റ്റ് യാർഡുകൾ, പ്ലെഷർ ബോട്ടുകൾ എന്നിവയുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കുന്നു.

വ്യക്തിഗത ബോട്ടുകൾ ഉപയോഗിക്കാൻ പരമാവധി 10 പേരെ അനുവദിച്ചിരിക്കുന്നു. (അവരിൽ 8 പേരും വാക്സിനേറ്റഡ് ആയിരിക്കണം). എല്ലാ ബോട്ട് തൊഴിലാളികൾക്കും വാക്സിനേഷൻ നൽകണം.


25- പരമ്പരാഗത മാർക്കറ്റുകൾക്ക് (സൂക്കുകൾ) 25-30% ശേഷിയിൽ പ്രവർത്തിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ജോലി തുടരാം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.

26- മൊത്ത വിപണികൾ ശേഷിയുടെ 30 ശതമാനത്തിൽ പ്രവർത്തിക്കാം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.

27- എല്ലാ തൊഴിലാളികളും കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയെങ്കിൽ 30% കവിയാത്ത ശേഷിയിൽ ബ്യൂട്ടി, ഹെയർ സലൂണുകൾ തുറക്കാൻ അനുമതി.

28- അമ്യൂസ്‌മെന്റ് പാർക്കുകളും എല്ലാ വിനോദ കേന്ദ്രങ്ങളും ഇനിപ്പറയുന്നവ അനുസരിച്ച് തുറക്കാൻ അനുവദിക്കുന്നു:
A- തുറസ്സായ സ്ഥലങ്ങളിലെ അമ്യൂസ്‌മെന്റ് പാർക്കുകൾക്കും ഒഴിവുസമയ കേന്ദ്രങ്ങളും ശേഷിയുടെ 30% കവിയാതെ പ്രവർത്തിക്കാം.
B – ഇൻഡോർ അമ്യൂസ്‌മെന്റ് പാർക്കുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ശേഷിയുടെ 20% കവിയാതെ പ്രവർത്തിക്കാം. കോവിഡ് വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കിയവർക്കു മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ.

29- ആരോഗ്യ ക്ലബ്ബുകൾ, ഫിസിക്കൽ ട്രെയിനിംഗ് ക്ലബ്ബുകൾ, മസാജ് സേവനങ്ങൾ, സൗനാസ്, സ്റ്റീം സർവീസസ്, ജാക്കുസി സർവീസസ്, മൊറോക്കൻ, ടർക്കിഷ് ബാത്ത് എന്നിവ ശേഷിയുടെ 30% കവിയാതെ പ്രവർത്തിക്കാം.

30- ഇനിപ്പറയുന്നവ അനുസരിച്ച് നീന്തൽക്കുളങ്ങളും വാട്ടർ പാർക്കുകളും തുറക്കാൻ അനുവദിക്കുന്നു:
A- എല്ലാ ഔട്ട്‌ഡോർ നീന്തൽക്കുളങ്ങൾക്കും വാട്ടർ പാർക്കുകൾക്കും 30% കവിയാത്ത ശേഷിയിൽ പ്രവർത്തിക്കാം.
B – എല്ലാ ഇൻഡോർ നീന്തൽക്കുളങ്ങളും വാട്ടർ പാർക്കുകൾക്കും 20% കവിയാത്ത ശേഷിയിൽ പ്രവർത്തിക്കുക. കോവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയ ക്ലയന്റുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുക.

31- ശേഷിയുടെ 80% കവിയാത്ത തരത്തിൽ സ്വകാര്യ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിൽ മെഡിക്കൽ സേവനങ്ങൾ അനുവദിക്കും.

32- ഒന്നോ അതിലധികമോ വീടുകളിലായാലും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ തൊഴിലാളികളിലൂടെ ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി കമ്പനികൾക്ക് അവരുടെ സേവനങ്ങൾ നൽകാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker